vadakkumthala-matter-phot
വടക്കുംതല മേക്ക് എൻ.എസ്.എസ് കരയോഗം കുടുംബ സംഗമവും ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും എൻ.എസ്.എസ് ട്രഷറർ എൻ.വി. അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

വടക്കുംതല: വടക്കുംതല മേക്ക് എൻ.എസ്.എസ് കരയോഗം കുടുംബസംഗമവും പുതിയതായി നിർമ്മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും എൻ.എസ്.എസ് ട്രഷററും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എൻ.വി.അയ്യപ്പൻപിള്ള നിർവഹിച്ചു. കരയോഗം വൈസ് പ്രസിഡന്റ് പി.ആനന്ദൻപിള്ള അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും

ഡിഗ്രി, ഡിപ്ലോമ, നഴ്സിംഗ്, മെഡിസിൻ, എൻജിനിയറിംഗ് കോഴ്സുകളിൽ കൂടുതൽ മാർക്ക് വാങ്ങിയ പ്രതിഭകളെയും ആദരിച്ചു. കെ.സദാശിവൻപിള്ള, ടി.സത്യവ്രതൻപിള്ള, ബി.മധുസൂദനൻപിള്ള, പന്മന ബാലകൃഷ്ണൻ, ആർ.ഗീത, ശ്രീകല, പി.ആർ. വിജയചന്ദ്രൻപിള്ള, ബി.മോഹനൻപിള്ള, രാധാമണിഅമ്മ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട എൻ.വി.അയ്യപ്പൻപിള്ളയെ ആദരിച്ചു.