 
കൊല്ലം: ജയന്റെ 42-ാം മത് ചരമവാർഷികദിനത്തോടനുബന്ധിച്ച്
പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയൻ അനുസ്മരണം നടന്നു. പോളയത്തോട് ആലുംമൂട്ടിൽ ബിൽഡിംഗിൽ നടന്ന
അനുസ്മരണം ഫൗണ്ടേഷൻ സംസ്ഥാന രക്ഷാധികാരി എ.ആർ.ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ വക്കം മനോജ് അദ്ധ്യക്ഷനായിരുന്നു. ബൈജു ആലുംമൂട്ടിൽ, ഡോ.അശോക് ശങ്കർ, മുണ്ടയ്ക്കൽ ബൈജു ഷെരീഫ്, മീനമ്പലം സുധീർ, അൻസിൽ മയ്യനാട്, ഡേറ്റ ബിജു, അനൂപ് ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജയൻചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി ബൈജു ആലുംമൂട്ടിലിന്റെ ഗാനാർച്ചനയും നടന്നു.