jayan-
ഓലയിൽ ജയൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്‌പോർട് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ജയൻ അനുസ്മരണം ജെ.ജയകുമാർ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം : നടൻ ജയന്റെ 42ാം ചരമവാർഷികത്തോടനുബന്ധിച്ച് ഓലയിൽ ജയൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്‌പോർട് ക്ലബിന്റെ നേതൃത്വത്തിൽ അനുസ്മരണം നടന്നു. ജയന്റെ പ്രതിമ പുതുക്കിപ്പണിതും ദീപം തെളിച്ചും ജെ.ജയകുമാർ ഉദ്ഘാടനംചെയ്തു.

ക്ലബ് പ്രസിഡന്റ്‌ ആർ.രമേശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗ ത്തിൽ കൗസിലർ ശൈലജ, രക്ഷാധികാരികളായ ഓലയിൽചന്ദ്രൻ,​ ഓലയിൽ ബാബു, സെക്രട്ടറി രമേശൻ, ഉമേഷ്‌ ബാബു, സി.ചന്ദ്രലാൽ,സി.ഗിരീഷ്, ബി.ഉണ്ണികൃഷ്ണൻ, വി.രാജേഷ്, എസ്‌.രതീഷ്, എസ്‌.അഭിലാഷ്, വി.രഞ്ജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് സമൂഹസദ്യയും ലക്കി കൂപ്പൺ നറുക്കെടുപ്പും നടന്നു.