പന്മന: സംസ്ഥാന സർക്കാർ കായിക യുവജന കാര്യാലയം വഴി നടപ്പിലാക്കുന്ന പരിശീലന പദ്ധതിയായ ഗോൾ പദ്ധതിയുടെ ഭാഗമായുള്ള ചവറ നിയോജക മണ്ഡലത്തിലെ വൺ മില്യൺ ഗോൾ ചലഞ്ച് പന്മന മനയിൽ എസ്.ബി.വി.എസ് ജി.എച്ച്.എസ്.എസിൽ നാളെ നടക്കും. പന്മന ഗ്രാമ പഞ്ചായത്തിന്റെയും പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെയും നേതൃത്വത്തിലാണ് പരിശീലന സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10ന് ഡോ.സുജിത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഷെമി അദ്ധ്യക്ഷനാകും. വൈസ് - പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ പദ്ധതി വിശദീകരിക്കും. മില്യൻ ഗോൾ ജില്ലാ ബ്രാന്റ് അംബാസിഡറും മുൻ ഇന്ത്യൻ താരവുമായ കെ.അജയൻ മുഖ്യാതിഥി ആയിരിക്കും.