കൊല്ലം: ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് ഉച്ചയ്ക്ക് 1ന് ആൽത്തറമൂട് കോടതി കെട്ടിടത്തിൽ നടക്കും. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എം.ബി.സ്നേഹലത അദ്ധ്യക്ഷയാകും. എം.മുകേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മേയർ പ്രസന്ന ഏണസ്റ്റ്, ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പി.മായാദേവി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്.രമേഷ്‌കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് ഓച്ചിറ എൻ.അനിൽകുമാർ, സെക്രട്ടറി അഡ്വ.എ.കെ.മനോജ്. ബാർ കൗൺസിൽ അംഗങ്ങളായ ഇ.ഷാനവാസ് ഖാൻ, പി.സജീവ് ബാബു തുടങ്ങിയവർ പങ്കെടുക്കും.