കൊല്ലം : ഉപജില്ലാകലോത്സവം മുഖ്യവേദിയായ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 15 മുതൽ 18 വരെ നടക്കും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്തു. എ.ഇ.ഒ ആന്റണി പീറ്റർ, ജനറൽ കൺവീനർ ഹെർമോയിൻ പി. മാക്‌സ്‌വെൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സവിത ദേവി, തൃക്കരുവാ പഞ്ചയാത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, സൂസൺ വിൽഫ്രഡ്, റസിയ ബീവി, അനുസരസൻ, എം.ത്വൽഹത്ത് എന്നിവർപങ്കെടുത്തു.