fathima-
ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിൽ നടന്ന ലഹരി മുക്ത കേരളം സെമിനാർ കൊല്ലം അസി. എക്സൈസ് കമ്മിഷണർ വി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിൽ നടന്ന ലഹരി മുക്ത കേരളം സെമിനാർ കൊല്ലം അസി.എക്സൈസ് കമ്മിഷണർ വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ വൈ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.അനിത, ഡയറക്ടർ വൈ.നൂർജഹാൻ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.എസ്.മിനി, പി.ടി.എ പ്രസിഡന്റ് പട്ടത്താനം സുനിൽ, ബി.എസ്.ജയകുമാരി, ഗോപിക കൃഷ്ണൻ, എസ്.പ്രമോദ്, എൽ.ദിവ്യ, എസ്.ജോഷ്ന എന്നിവർ സംസാരിച്ചു.