papa
മുണ്ടയ്ക്കൽ പാപനാശനം ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ നേതൃത്വത്തിൽനടന്ന ലഹരിവിരുദ്ധ സെമിനാറും ദീപം തെളിക്കലും ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാറും ദീപം തെളിക്കലും നടന്നു. ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ ജയകൃഷ്ണൻ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസ് നയിച്ചു. ആർ.വിനോദ് അദ്ധ്യക്ഷനായി. മുഖ്യരക്ഷാധികാരി കൊച്ചുണ്ണി, സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ നജീബ്, സജീവ് സോമൻ, കുരുവിള ജോസഫ്, കൊണ്ടേയത്ത് സ്വരാജ്, തൊളിയറ പ്രസന്നൻ, രാജേന്ദ്രൻ, എൽ.പ്രകാശ്, ആണത്ത് രാജശേഖരൻ, പ്രസിഡന്റ് അനി എന്നിവർ സംസാരിച്ചു.