bhajanam-

ച​വ​റ​:​ ​പൊന്മന കാട്ടിൽ മേക്കതിലമ്മയുടെ തിരുസന്നിധിയിൽ വൃശ്ചിക മഹോത്സവം ഇന്ന് മുതൽ 28 വരെ വിവിധ പരിപാടികളോടെ നടക്കും.

അ​മ്മ​യു​ടെ​ ​സ​ന്നി​ധി​യി​ൽ​ ​ഭ​ജ​നം​ ​പാ​ർ​ക്കാ​ൻ​ ​ആ​യി​ര​ങ്ങ​ൾ ​എ​ത്തിച്ചേർന്നു.
വൃ​ശ്ചി​ക​ ​മാ​സ​ത്തി​ലെ​ ​ആ​ദ്യ​ 12​ ​ദി​ന​രാ​ത്ര​ങ്ങ​ൾ​ ​ഭ​ജ​നം​ ​പാ​ർ​ത്ത് ​വ്ര​ത​ശു​ദ്ധി​യോ​ടെ​ ​അ​മ്മ​യെ​ ​സ്തു​തി​ച്ച് ​പ്രാ​ർ​ത്ഥി​ച്ചാ​ൽ​ ​ഉ​ദ്ദി​ഷ്ട​ ​കാ​ര്യം​ ​സ​ഫ​ല​മാ​കു​മെ​ന്നാ​ണ് ​വി​ശ്വാ​സം.
വൃ​ശ്ചി​കോ​ത്സ​വ​ത്തി​ന് ​ഉ​യ​ർ​ത്താ​നു​ള്ള​ ​കൊ​ടി​ക്കൂ​റ​യും​ ​വ​ഹി​ച്ചു​ള്ള​ ​ഘോ​ഷ​യാ​ത്ര​ ​ച​മ്പ​ക്കു​ളം​ ​മു​ള​ക്കി​യി​ൽ​ ​നി​ന്ന് ക്ഷേ​ത്ര​ത്തിലെത്തി.​ ​ഇന്ന് ​രാ​വി​ലെ​ 8.43​ ​ക​ഴി​കെ​ 9.36​ ​ന​ക​മു​ള്ള​ ​ധ​നു​രാ​ശി​യി​ൽ​ ​ക്ഷേ​ത്രം​ ​ത​ന്ത്രി​ ​തു​റ​വൂ​ർ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ത​ന്ത്രി​യു​ടെ​ ​മു​ഖ്യ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​തൃ​ക്കൊ​ടി​യേ​റ്റും.​ ​തു​ട​ർ​ന്ന് ​ക​ല​ശ​ത്തി​ന് ​ശേ​ഷം​ ​ത​ന്ത്രി​ ​എ​ല്ലാ​ ​കു​ടി​ലു​ക​ളി​ലു​മെ​ത്തി​ ​തീ​ർ​ത്ഥം​ ​ത​ളി​ക്കും.​ ​ഇ​തി​ന് ​ശേ​ഷ​മേ​ ​കു​ടി​ലു​ക​ളി​ൽ​ ​ആ​ഹാ​രം​ ​പാ​കം​ ​ചെ​യ്യാ​ൻ​ ​തീ​ ​തെ​ളി​ക്കൂ.​

​കു​ടി​ലു​ക​ളി​ൽ​ ​സ്വ​ന്ത​മാ​യി​ ​പാ​കം​ ​ചെ​യ്യു​ന്ന​ ​ഭ​ക്ഷ​ണ​ത്തി​ന് ​പു​റ​മേ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​പ്ര​ത്യേ​ക​ ​അ​ന്ന​ദാ​ന​വു​മു​ണ്ട്. വൃ​ശ്ചി​കം​ 1​ന് ​രാ​ത്രി​ 7​ന് ​ക്ഷേ​ത്ര​ ​ഭ​ര​ണ​സ​മി​തി​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​ജ​യ​കു​മാ​റി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ന​ട​ക്കു​ന്ന​ ​സ​മ്മേ​ള​നം​ ​ഡോ.​ ​സു​ജി​ത്ത് ​വി​ജ​യ​ൻ​പി​ള്ള​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സി.​ആ​ർ​ ​മ​ഹേ​ഷ് ​എം.​എ​ൽ.​എ​ ​ഭ​ദ്ര​ദീ​പം​ ​പ്ര​കാ​ശി​പ്പി​ക്കും.​ ​ക്ഷേ​ത്ര​ ​ഭ​ര​ണ​സ​മി​തി​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​സു​ജി​ത്ത് ​സ്വാ​ഗ​തം​ ​പ​റ​യും.​ ​കെ.​എം.​എം.​എ​ൽ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ച​ന്ദ്ര​ബോ​സ് ​മു​ഖ്യാ​തി​ഥി​യാ​വും.​ ​ഡോ.​എം.​എം.​ബ​ഷീ​ർ.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​സി.​പി.​സു​ധീ​ഷ് ​കു​മാ​ർ,​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​ജ​യ​ചി​ത്ര,​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​ർ​ ​ജി.​ആ​ശാ​നാ​ഥ് ​എ​ന്നി​വ​ർ​ ​ആ​ശം​സ​ ​നേ​രും.​ ​ക്ഷേ​ത്ര​യോ​ഗം​ ​ജോ.​ ​സെ​ക്ര​ട്ട​റി​ ​ടി.​സ​നു​ ​ന​ന്ദി​ ​പ​റ​യും.​ ​രാ​ത്രി​ 10.30​ന് ​നാ​ട​കം​ ​നാ​ലു​വ​രി​പ്പാ​ത,​ ​വൃ​ശ്ചി​കം​ 12​ ​വ​രെ​ ​എ​ല്ലാ​ദി​വ​സ​വും​ ​രാ​ത്രി​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ഉ​ണ്ടാ​കും.
പ​ന്ത്ര​ണ്ട് ​വി​ള​ക്ക് ​മ​ഹോ​ത്സ​വ​ ​ദി​ന​മാ​യ​ 28​ന് ​വൈ​കി​ട്ട് 7​ന് ​ന​ട​ക്കു​ന്ന​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ക്ഷേ​ത്ര​ ​ഭ​ര​ണ​സ​മി​തി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജെ.​സു​നി​ൽ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ൻ​നാ​കും.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സാം.​കെ.​ഡാ​നി​യേ​ൽ​ ​മു​ഖ്യാ​തി​ഥി​യാ​വും.​ ​ച​വ​റ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സ​ന്തോ​ഷ് ​തു​പ്പാ​ശേ​രി,​ ​പ​ന്മ​ന​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എം.​ഷെ​മി​ ​എ​ന്നി​വ​ർ​ ​ആ​ശം​സ​ക​ൾ​ ​അ​ർ​പ്പി​ക്കും.​ ​ക്ഷേ​ത്ര​ഭ​ര​ണ​ ​സ​മി​തി​ ​ഓ​ഫീ​സ് ​സെ​ക്ര​ട്ട​റി​ ​സി.​ച​ന്തു​ ​സ്വാ​ഗ​ത​വും​ ​ഓ​ഫീ​സ് ​സെ​ക്ര​ട്ട​റി​ ​ആ​ർ.​രാ​ജേ​ഷ് ​ന​ന്ദി​യും​ ​പ​റ​യും.​ ​ഭ​ജ​നം​ ​പാ​ർ​ക്കാ​ൻ​ ​എ​ത്തു​ന്ന​വ​ർ​ക്കും​ ​വൃ​ശ്ചി​ക​ ​മ​ഹോ​ത്സ​വ​ ​നാ​ളു​ക​ളി​ൽ​ ​അ​മ്മ​യു​ടെ​ ​അ​നു​ഗ്ര​ഹം​ ​തേ​ടി​യെ​ത്തു​ന്ന​വ​ർ​ക്കു​മാ​യി​ ​വി​പു​ല​മാ​യ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ​ക്ഷേ​ത്ര​ ​ഭ​ര​ണ​സ​മി​തി​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​ജ​യ​കു​മാ​ർ,​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​സു​ജി​ത്ത്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സു​നി​ൽ​കു​മാ​ർ​ ​ജോ.​ ​സെ​ക്ര​ട്ട​റി​ ​ടി.​സ​നു,​ ​ട്ര​ഷ​റ​ർ​ ​സി.​അ​ജ​യ​ൻ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.