ഓയൂർ: വെളിനല്ലൂർ ശുദ്ധജല വിതരണ പദ്ധതിയായ ആറ്റൂർക്കോണം ചെക്ക്ഡാമിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ. ഡാനിയേൽ അദ്ധ്യക്ഷനായി. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. അൻസർ, മേജർ ഇറിഗേഷൻ എ.എക്സ് ഇ.ജെ. ബേസിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൽ വാഹിദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസി.ജെ. റീന, ആർ.ജയന്തീ ദേവി , എച്ച്. വാഹിദ്, വട്ടപ്പാറ നിസാർ, ജോളി ജെയിംസ്, ജെസീന ജെമിൽ , എസ്. എം.സമീന, കെ.വിശാഖ്, കെ. ലിജി, ടി.കെ. ജ്യോതിദാസ് ,ഡി രമേശൻ എന്നിവർ സംസാരിച്ചു.കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഒരു കോടി 80 ലക്ഷം രൂപ ചെലവഴിച്ചാണ് ചെക്ക്ഡാം നിർമ്മിക്കുന്നത്. ചെക്ക്ഡാം നിർമ്മിക്കുന്നതോടെ വെളിനല്ലൂർ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.