കൊല്ലം: കാസർകോട് നടന്ന സംസ്ഥാന ബധിര കായികമേളയിൽ സീനിയർ വോളിബാളിൽ ജില്ലാ ബധിര സ്പോർട്സ് കൗൺസിൽ ടീം ഇടുക്കിയെ തോൽപ്പിച്ച് ജേതാക്കളായി. അണ്ടർ 16 പെൺകുട്ടികളുടെ വോളിബാൾ വിഭാഗത്തിൽ ജില്ലാ ടീം മൂന്നാം സ്ഥാനവും നേടി. ഫെബ്രുവരിയിൽ മദ്ധ്യപ്രദേശിൽ നടക്കുന്ന ദേശീയ ബധിര കായികമേളയിൽ ജില്ലയിൽ നിന്ന് നാലുപേർ യോഗ്യത നേടിയെന്ന് ജില്ലാ ബധിര സ്പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചു.