1-
കല്ലട കൾച്ചറൽ ആൻഡ് ഡവലപ്പ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ പടിഞ്ഞാറെ കല്ലട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ട്രാഫിക് നിയമ ബോധവത്കരണ ക്ലാസും സൗജന്യ ജഴ്‌സി വിതരണവും കുന്നത്തൂർ ജോ.ആർ.​ടി.ഒ ആർ.ശരത്ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

പടി.കല്ലട:​ കല്ലട കൾച്ചറൽ ആൻഡ് ഡവലപ്പ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ പടിഞ്ഞാറെ കല്ലട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കായി ട്രാഫിക് നിയമ ബോധവത്കരണ ക്ലാസും സ്‌പോർട്‌സ് വിദ്യാർത്ഥികൾക്ക് സൗജന്യ ജഴ്‌സി വിതരണവും നടത്തി. കുന്നത്തൂർ ജോ.ആർ.​ടി.ഒ ആർ.ശരത്ചന്ദ്രൻ ഉദ്‌ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. കെ.സി.ഡി.എഫ് രക്ഷാധികാരി മുത്തലിഫ് മുല്ല മംഗലത്ത് അദ്ധ്യക്ഷനായി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഡി.എഫ് സ്പോർട്‌സ് കൺവീനർ ബെന്നി തോമസിന്റെ നേതൃത്വത്തിൽ ജഴ്സികൾ വിതരണം ചെയ്തു.

പ്രഥമാദ്ധ്യാപകൻ സണ്ണി, കെ.സി.ഡി.എഫ് നിർവാഹക സമിതിയംഗങ്ങളായ ഗിരീശൻ കോതപുരം, ഷാജി കുട്ടപ്പനക്കൽ, സജീവ് കുമാർ, ജലജ, കലാദേവി, ബിന്ദു അനിൽ, ഷാനവാസ്, സജിത്ത്, സ്‌കൂൾ സ്പോർട്‌സ് അദ്ധ്യാപകൻ ശ്രീകുമാർ എന്നിവർ സംസാരിച്ചു. കെ.സി.ഡി.എഫ് സെക്രട്ടറി കെ.ജി.അനിൽകുമാർ സ്വാഗതവും രമേശൻ മേലാപ്പറമ്പിൽ നന്ദിയും പറഞ്ഞു.