ukf-
ക്യാമ്പിൽ പങ്കെടുത്ത പാരിപ്പള്ളി യു. കെ. എഫ് എൻജിനീയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗം വിദ്യാർഥികൾ മലയാറ്റൂർ നമാമി വെൽനെസ് ആൻഡ് ഹെൽത്ത് സെന്റർ എച്ച്. ആർ. ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ബിനു പ്രസാദിനൊപ്പം. സിവിൽ എൻജിനീയറിംഗ് വിഭാഗം അസി. പ്രൊഫ. എസ്. ശരത് സമീപം

കൊല്ലം : പാരിപ്പള്ളി യു.കെ.എഫ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾ അവർ പഠിച്ച പാഠങ്ങൾ പ്രവർത്തനപഥത്തിലെത്തിച്ചിരിക്കുകയാണ്. എറണാകുളം മലയാറ്റൂർ നമാമി വെൽനെസ് ആൻഡ് ഹെൽത്ത് സെന്ററിൽ നടന്ന ക്രീയേറ്റീവ് ക്യാമ്പിൽ,​ പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ കെട്ടിടങ്ങളുടെ വ്യാപ്തി രേഖകൾ നിർമ്മാണ സ്ഥലത്തുനിന്ന് ശേഖരിച്ച് പ്ലാനുകളാക്കി നൽകി. സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൽ നിന്ന് പത്ത് വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഗമാണ് പരിശീലനത്തിൽ പങ്കെടുത്തത്. എൻജിനിയറിംഗ് 4.0 പദ്ധതിപ്രകാരമുള്ള പാഠ്യപാഠ്യേതര പ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തി എൻജിനീയറിംഗ് പാഠങ്ങൾ പ്രയോഗികമാക്കിയതിന്റെ പരിശീലന പരിപാടിയിലാണ് വിദ്യാർത്ഥികൾ ഭാഗമായത്. ഏഴ് ദിവസം നീണ്ടു നിന്ന ക്യാമ്പിന് അസി. പ്രൊഫ. എസ്.ശരത് നേതൃത്വം നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.