കൊല്ലം : ശ്രേഷ്ടരായ ആചാര്യന്മാരിൽ നിന്ന് ഭാഗവതം പഠിക്കുന്നത് ധാർമ്മിക ചിന്തകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.സോമരാജൻ അഭിപ്രായപ്പെട്ടു. കൊല്ലൂർവിള ആദിക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാന യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ജി.ശശിധരൻപിളള അദ്ധ്യക്ഷത വഹിച്ചു. മൂകാംബിക ക്ഷേത്രം തന്ത്രി ഡോ.നിത്യാനന്ദ അഡിഗ ഭദ്രദീപ പ്രതിഷ്ഠ നിർവഹിച്ചു. അഖില ഭാരത ഭാഗവത സത്ര സമിതി അദ്ധ്യക്ഷൻ എസ്.നാരായണ സ്വാമി അനുഗ്രഹ പ്രഭാഷണവും യജ്ഞാചാര്യൻ പള്ളിക്കൽ സുനിൽ മാഹാത്മ്യ പ്രഭാഷണവും നടത്തി. ക്ഷേത്ര ഭരണ സമതി ഭാരവാഹികളായ ജി.ആർ. കൃഷ്ണകുമാർ, വി.വേണു, സി.ചന്ദ്രചൂഢൻ നായർ, സി.വാരിജാക്ഷൻ നായർ, ആദിക്കാട് ഗിരീഷ് , ആദിക്കാട് മധു, ആദിക്കാട് ഗോപൻ, ജെ. ഹരികുമാർ, ബിജു വി.നായർ, ജയപ്രസാദ്, സുജിത്, വിനോദ്, ഗോപിനാഥമേനോൻ എന്നിവർ പങ്കെടുത്തു.