ഓയൂർ : വെളിനല്ലൂർ പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി. കരിങ്ങന്നൂർ ഏഴാംകുറ്റി ഗോകുലം ഗ്രൗണ്ടിൽ വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അൻസർ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെ.റീന അദ്ധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ബി.എസ്.ഷൈനി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജ്യോതി ദാസ്, കെ.വിശാഖ്, ജെസീന ജമീൽ, ജുബറിയ ബീവി, കെ.ലിജി, സമീന, നിസാർ വട്ടപ്പാറ, അനിൽ ആക്കൽ എന്നിവർ പങ്കെടുത്തു. 20 വരെ അമ്പലംകുന്ന് സിതാര ഗ്രൗണ്ട്, റോഡുവിള എ. എ ലത്തീഫ് മെമ്മോറിയൽ ലൈബ്രറി, ഗോകുലം ഗ്രൗണ്ട്,ആർ.എൻ.സി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്.