 
കരുനാഗപ്പള്ളി: വൃശ്ചികോത്സത്തോടനുബന്ധിച്ച് പന്ത്രണ്ട് നാൾ നീണ്ട് നിൽക്കുന്ന ശ്രീനാരായണ ധർമ്മ പ്രചാരണത്തിന് ഓച്ചിറ ശ്രീനാരായണ മഠത്തിൽ ഇന്നലെ തുടക്കമായി. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഉദ്ഘാടനം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവഹിച്ചു. പൊതു സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. കെ.പി.രാജൻ, കെ.ആർ.വിദ്യാധരൻ, കെ.ജെ.പ്രസേനൻ, എസ്.സലിംകുമാർ, ക്ലാപ്പന ഷിബു, കെ.രാജൻ, ബിജു രവീന്ദ്രൻ, അനിൽ ബാലകൃഷ്ണൻ, കെ.ബി.ശ്രീകുമാർ, വി.എം.വിനോദ് കുമാർ, ടി.ഡി.ശരത്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.