കൊല്ലം: അടച്ചുറപ്പില്ലാത്ത വീട്ടിൽ കിടന്നുറങ്ങിയ 62വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായയാളെ 12 വർഷത്തിന് ശേഷം വെറുതെവിട്ടു. 2005ലാണ് കശുഅണ്ടി തൊഴിലാളിയായ അഞ്ചൽ ഏരൂർ തോണ്ടിയറ ബാബുവിലാസത്തിൽ ഭാരതിയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുറ്റാരോപിതനായ തലവൂർ ആവണീശ്വരം കൊല്ലന്റഴികത്ത് കിഴക്കതിൽ ബി.ഉണ്ണിക്കൃഷ്ണപിള്ളയെ 2010ൽ വിചാരണ തടവുകാരനാക്കി. തുടർന്ന് 27 സാക്ഷികളെ വിസ്തരിച്ചെങ്കിലും കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല. ആദ്യം ഏരൂർ പൊലീസും തുടർന്ന് ക്രൈം ബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. ഉണികൃഷ്ണപിള്ളയ്ക്ക് വേണ്ടി അഡ്വ. ജി. അമൃതവല്ലി കോടതിയിൽ ഹാജരായി.