കൊല്ലം: ജില്ലയിലെ അദ്ധ്യാപകർക്കായി സി.ബി.എസ്.ഇ നേരിട്ട് നടത്തുന്ന പരിശീലന ക്ലാസ് ഇന്നും നാളെയും ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്‌കൂളിൽ നടക്കും. സി.ബി.എസ്.ഇ റിസോഴ്‌സ് പേഴ്‌സൺ രാഖി പ്രിൻസ്, ശ്രീലേഖ പ്രസാദ്‌ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുമെന്ന് പ്രിൻസിപ്പൽ മഞ്ജു രാജീവ്‌, ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ എന്നിവർ അറിയിച്ചു.