photo
ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പവലിയന്റെ ഉദ്ഘാടനം സഭാ മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ.വിനോദ് നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ ശിവഗിരി മഠത്തിന്റെ പവലിയൻ പ്രവർത്തനം ആരംഭിച്ചു. ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പവലിയന്റെ ഉദ്ഘാടനം സഭാ മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ.വിനോദ് നിർവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ടി.കെ.സുധാകരൻ, സെക്രട്ടറി ആർ.ഹരീഷ്, തയ്യിൽ തുളസി, ബി.എൻ.കനകൻ, വി.ചന്ദ്രാക്ഷൻ, പള്ളിയിൽ ഗോപി, രാജൻ ആലുംകടവ്, സജീവ് സൗപർണ്ണിക, എം.വാസന്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശിവഗിരി മഠം പ്രസിദ്ധീകരണങ്ങൾ, ഗുരുദേവ ചിത്രങ്ങൾ, വർക്കല നാരായണ ഗുരുകുലം പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ പവലിയനിൽ ലഭിക്കും.