പുനലൂർ: ഉറുകുന്ന് സഹകരണ ബാങ്ക് വീണ്ടും പുരസ്കാര നിറവിൽ. പത്തനാപുരം സർക്കിൾ സഹകരണ യൂണിയൻ അതിർത്തിയിൽ ഇക്കഴിഞ്ഞ നിക്ഷേപ സമാഹരണ യജ്ഞത്തിൽ താലൂക്കിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് ഉറുകുന്ന് സഹ.ബാങ്ക് വീണ്ടും ശ്രദ്ധേയമായത്.കുന്നിക്കോട്ട് നടന്ന ചടങ്ങിൽ സംസ്ഥാന ഹോർട്ടി കോർപ് ചെയർമാൻ അഡ്വ.എസ്.വേണുഗോപാലിൽ നിന്ന് ബാങ്ക് പ്രസിഡന്റ് വി.എസ്.മണി, വൈസ് പ്രസിഡന്റ് കെ.എസ്.അശോകൻ, ഡയറക്ടർബോർഡ് അംഗങ്ങളായ ജെ.കമലാസനൻ, രതീഷ്, വിനോദ് തോമസ്, രാജി, ഷിംല, ഷീബ, ബാങ്ക് അസി.സെക്രട്ടറി രമാദേവി തുടങ്ങിയ ജീവനക്കാരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.