കൊല്ലം : നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ശ്രീ നാരായണ വനിതാകോളേജിലെ വോളന്റിയർമാർ സംഘടിപ്പിച്ച കരുതൽ എന്ന പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി കോളേജ് പ്രിൻസിപ്പൽ ഡോ.ആർ. സുനിൽകുമാർ കിടപ്പ് രോഗികൾക്ക് വീൽചെയർ, വാക്കർ, ഡയപ്പർ എന്നിവ വിതരണം ചെയ്തു. ഗാന്ധി സേവാ സംഘം ലൈബ്രറിയുമായി സഹകരിച്ച് തങ്കശ്ശേരി തീരത്തെ വീടുകളിൽ വിദ്യാർത്ഥികൾ സർവേ നടത്തിയാണ് അർഹരെ കണ്ടെത്തിയത്. തങ്കശ്ശേരി ഗാന്ധി സ്മാരക ലൈബ്രറിയിൽ നടന്ന ചടങ്ങിൽ കൗൺസിലർ സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. തങ്കശ്ശേരി ഗാന്ധി സേവാ സംഘം ലൈബ്രറി സെക്രട്ടറി വി.നസറത്ത്, ഡഗ്ളസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഡി.ദേവിപ്രിയ സ്വാഗതവും സോനാ ജി. കൃഷ്ണൻ നന്ദിയും പറഞ്ഞു. വോളന്റിയർമാരായ അനുവിനോദ്, ഗെയ്റ്റി, അനഘ എന്നിവർ നേതൃത്വം വഹിച്ചു.