photo
എഴുത്തു പെട്ടിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: പറയകടവ് മഹാത്മജി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തകക്കൂടും എഴുത്തുപെട്ടിയും കുഴിത്തുറ സ്കൂളിൽ സ്ഥാപിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഗീത അദ്ധ്യക്ഷയായി. അദ്ധ്യാപകരായ സോബി, അനീഷ് , ഹസീന, ഡാലിയ , വാർഡ് മെമ്പർ രമ്യ , പി.ടി.എ പ്രസിഡന്റ് ബിനു, ഗ്രന്ഥശാല സെക്രട്ടറി ആർ. രജിത്ത് , ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി അനിത, ലൈബ്രേറിയന്മാരായ സുകേശിനി , ലീന എന്നിവർ പങ്കെടുത്തു.