കൊല്ലം: പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുറ്റിങ്ങൽ ക്ഷേത്രത്തിന് സമീപം അനധികൃത വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 11 കുപ്പി വിദേശ മദ്യവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. പരവൂർ കുറുമണ്ടൽ സുന്ദരവിലാസത്തിൽ സുനിൽലാൽ (42) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്.
ബിവറേജസ് കോർപ്പറേഷന്റെ വിവിധ ഔട്ട്‌ലെറ്റുകളിൽ നിന്ന് പലപ്പോഴായി വാങ്ങി സൂക്ഷിച്ചിരുന്ന മദ്യം ആവശ്യക്കാരെ കണ്ടെത്തി അധിക ലാഭത്തിന് വിൽപ്പന നടത്തി വരികയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ 5.5 ലിറ്റർ വിദേശ മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
പരവൂർ എസ്.ഐ നിദിൻ നളന്റെ നേതൃത്വത്തിൽ എ.എസ്.ഐ മാരായ ഗോപകുമാർ, പി.എസ്.ബിജു, സി.പി.ഒ റെലേഷ് ബാബു, സി.പി.ഒമാരായ സായിറാം, വിനയൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.