srelal
ഫോട്ടോ : ശ്രീലാൽ പ്രതി

ഓയൂർ: കാർ മോഷ്ടാവായ യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി പാണയത്ത് വാടകയ്ക്ക് താമസിക്കുന്ന വെളിയം പരുത്തിയറ ലാൽ ശ്രീയിൽ ശ്രീലാൽ (23) ആണ് പിടിയിലായത്. വാപ്പാല കളപ്പിലക്ഷ്മി മംഗലത്ത് അരവിന്ദന്റെ ഉടമസ്ഥതയിലുള്ള ഫോർഡ് ഫിഗോ കാർ വിൽപ്പനക്കായി വെളിയം വാളിയോട് തണ്ണേറ്റ് പുത്തൻ വീട്ടിൽ രതീഷിന് കൈമാറിയിരുന്നു. രതീഷിന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട കാർ കഴിഞ്ഞ 13-ന് രാത്രിയിലാണ് മോഷണം പോയത്. തുടർന്ന് പൂയപ്പള്ളി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷണം പോയ കാറിന്റെ കൃത്രിമ താക്കോൽ കൊട്ടാരക്കരയിൽ നിന്ന് നിർമ്മിച്ചതായി കണ്ടെത്തി. തുടർന്ന് ശ്രീലാലിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാർ മേട്ടുപാളയത്ത് വിൽപ്പന നടത്തിയതായി മനസിലാക്കി, പൂയപ്പള്ളി സി.ഐ ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്ടുനിന്നാണ് ശ്രീലാലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കായ പ്രതിയെ റിമാൻഡ് ചെയ്തു.