
ഓയൂർ: പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ. ഓടനാവട്ടം കുടവട്ടൂർ ആശാൻ മുക്കിൽ അനിൽ ഭവനിൽ അഞ്ജു (27), കാമുകൻ കൊട്ടാരക്കര ഇ.ടി.സി ചരുവിള വീട്ടിൽ ഉണ്ണിക്കണ്ണൻ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംഗ്ഷനിൽ ആംബുലൻസ് ഡ്രൈവറായിരുന്ന ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ അഞ്ജുവുമായി കഴിഞ്ഞ ഒന്നരവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 11ന് ഇരുവരും ഒളിച്ചോടി. തൃശൂരിലെ ലോഡ്ജിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയൽ ഹാജരാക്കി റിമാൻഡ് ചെയ്തു.