കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ വനിതാ കോളേജിൽ 20ന് വൈകിട്ട് 3ന് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടക്കും. ഹൈക്കോടതി ജഡ്ജി പി.സോമരാജൻ ഉദ്‌ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനാകും. വിമുക്തി അസി. എക്സൈസ് കമ്മിഷണർ വി.രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ശങ്കേഴ്സ് ആശുപത്രി കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.എം.പി. രാധാകൃഷ്ണൻ, ഭാരത സർക്കാർ നാഷണൽ ട്രെയിനർ എം.സി.രാജിലൻ എന്നിവർ ക്ളാസുകൾ നയിക്കും. യോഗം കൗൺസിലർ പി.സുന്ദരൻ ആശംസ പ്രസംഗം നടത്തും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദിയും പറയും.