കരുനാഗപ്പള്ളി: വേണാട് സഹോദയ ഇന്റർ സ്കൂൾ ബാസ്കറ്റ് ബാൾ ടൂർണമെന്റ് സ്ട്രാറ്റ്ഫോഡ് പബ്ലിക് സ്കൂളിൽ വെച്ച് നടന്നു. ടൂർണമെന്റ് ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സി.ബി.എസ് ഇ സ്കൂളുകളിൽ നിന്നുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രത്യേക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. യോഗത്തിൽ വേണാട് സഹോദയ സെക്രട്ടറി മൈക്കിൾ ഷിനോ ജസ്റ്റസ്, ജനറൽ കൺവീനർ കെ.ഹരി , ട്രഷറർ ,എം.ആർ.രശ്മി ,സ്ട്രാറ്റ് ഫോഡ് സ്കൂൾ ചെയർമാൻ അസീസ് കളീലിൽ, മാനേജർ അബാസ് കളീലിൽ, പ്രിൻസിപ്പൽ വിജി വിനായക തുടങ്ങിയവർ പങ്കെടുത്തു. മത്സര വിജയികൾക്കുള്ള ട്രോഫികൾ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പ്രദീപ്കുമാർ വിതരണം ചെയ്തു.