ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള മേശയും കസേരയും വിതരണോദ്ഘാടനം ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി. ഷൈമ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മായ, ഗ്രാമപഞ്ചായഗങ്ങളായ ഉദയകുമാരി, പ്രസീതകുമാരി, സരിതാ ജനകൻ, ഫിഷറീസ് സബ് ഇൻസ്പെക്ടർ കവിത തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് 7.40 ലക്ഷം രൂപ ചെലവഴിച്ച് ആലപ്പാട് നിവാസികളും ആലപ്പാട് പഞ്ചായത്തിലെ സ്കൂളിൽ പഠിക്കുന്ന 4-ാം ക്ലാസിലെ 95 വിദ്യാർത്ഥികൾക്കാണ് മേശയും കസേരയും നൽകുന്നത്.