കുന്നിക്കോട് : തലവൂർ ഗ്രാമപഞ്ചായത്തിന്റെ അഴിമതിയ്ക്കും ദുർഭരണത്തിനും സ്വജന പക്ഷപാതത്തിനുമെതിരെ കോൺഗ്രസ് തലവൂർ-പിടവൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിൽ ധർണ സംഘടിപ്പിച്ചു. ധർണ കെ.പി.സി.സി എക്സിക്യുട്ടീവംഗം ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തലവൂർ മണ്ഡലം പ്രസിഡന്റ് പി.ഷൈജു അദ്ധ്യക്ഷനായി. തലവൂർ ഗ്രാമപഞ്ചായത്ത് വാർഡംഗം ശശികല മോഹനൻ സ്വാഗതം പറഞ്ഞു.
കെ.പി.സി.സി അംഗങ്ങളായ സി.ആർ.നജീബ്, അലക്സ് മാത്യു, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു മാത്യു, റെജിമോൻ വർഗീസ്, ബ്ലോക്ക് പ്രസിഡന്റ് ജെ.ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ് ഖാൻ, മുൻ മണ്ഡലം പ്രസിഡന്റുമാരായ ടി.എം.ബിജു, വർഗീസ് തോമസ് കരിക്കം, കോൺഗ്രസ് പിടവൂർ മണ്ഡലം പ്രസിഡന്റ് വേണു പിള്ള, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.ആർ.സൂര്യനാഥ്, ബ്ലോക്ക് പഞ്ചായത്തംഗം ഗായത്രി ദേവി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസുകുട്ടി, പ്രൈസ് ഡാനിയേൽ, ജിഷ ജോയ്, ഷീന ജിനു, ദിനുമോൾ, ബേബി തേവലക്കര, ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.