book-

കൊല്ലം: കൊല്ലം ശ്രീനാരായണ വനിതാ കോളേജ് മലയാള വിഭാഗവും സൈന്ധവ ബുക്‌സും സംയുക്‌തമായി നടത്തിയ പുസ്‌തക പ്രകാശനവും ചർച്ചയും കേരള സർവകലാശാല പരീക്ഷ കൺട്രോളർ ഡോ.എൻ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.സുധീർ കിടങ്ങൂരിന്റെ 'മീനച്ചിലാറ്റ് മണലിൽ നിലാവിൽ' എന്ന പുസ്‌തകം നന്ദകുമാർ കടപ്പാലിന് നൽകിക്കൊണ്ട് ഡോ.പ്രസന്നരാജൻ പ്രകാശനം ചെയ്‌തു.സംസ്കാര പഠനത്തിലെ ശക്തമായ ഉപവിഭാഗമാണ് ദേശമെഴുത്തെന്നും സുധീർ കിടങ്ങൂരിന്റെ ഗ്രന്ഥം ആ വഴിക്കുള്ള മികച്ച സംഭാവനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ അദ്ധ്യക്ഷനായി.സാക്ഷരത മിഷൻ ഡയറക്ടർ എ.ജി.ഒലീന, കെ.ജി.അജിത്കുമാർ എന്നിവർ സംസാരിച്ചു.ഡോ.സുധീർ കിടങ്ങൂർ മറുപടി പ്രസംഗം നടത്തി. ഡോ.വി.എസ്.ലക്ഷ്മി സ്വാഗതം പറഞ്ഞു.