phot
എൻ.സി.പി ജില്ല പ്രസിഡന്റ് ചന്ദനത്തോപ്പ് അജയകുമാറിന് ആര്യങ്കാവിൽ സ്വീകരണം നൽകുന്നു.എൻ.എൽ.സി ജില്ല പ്രസിഡന്റ് സന്തോഷ് ഉറുകുന്ന്, പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് റിയാസ് തുടങ്ങിയവർ സമീപം

പുനലൂർ: എൻ.സി.പി പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.സി.പി ജില്ല പ്രസിഡന്റായി തിരഞ്ഞെടുത്തചന്ദനത്തോപ്പ് അജയകുമാറിന് ആര്യങ്കാവിൽ വമ്പിച്ച സ്വീകരണം നൽകി. എൻ.എൽ.സി ജില്ല പ്രസിഡന്റ് സന്തോഷ് ഉറുകുന്ന് അദ്ധ്യക്ഷനായി. എൻ.എൽ.സി വൈസ് പ്രസിഡന്റ് അഞ്ചൽ സുനിൽ, പാലരുവി യൂണിറ്റ് കൺവീനർ ബിനു, സെക്രട്ടറി ഷിബു, ബിജു, പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. പാർട്ടിയിൽ പുതിയതായി ചേർന്നവരെ നിയോജകമണ്ഡലം പ്രസിഡന്റ് റിയാസ് ഷാൾ അണിയിച്ച് സ്വീകരിച്ചു.