photo
എം.എൽ. സുനിൽ.

അഞ്ചൽ: കൊടും കുറ്റവാളി ആട് ആന്റണി ഉൾപ്പടെ പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി കുറ്റവാളികളെ കണ്ടെത്തിയ എം.എൽ.സുനിൽ ഇനി കൊല്ലം റൂറൽ എസ്.പിയാകും. നിലവിൽ കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായ പാലക്കാട് സ്വദേശിയായ ഇദ്ദേഹം തൊട്ടടുത്ത ദിവസം ചുമതലയേൽക്കും. നൈറ്റ് പട്രോളിംഗിനിടെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയെ കുത്തികൊലപ്പെടുത്തുകയും എ.എസ്.ഐയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസുകൾ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായിരുന്ന ആട് ആന്റണിയെ പാലക്കാടിന് സമീപം തമിഴ് നാട് അതിർത്തിയിൽ കണ്ടെത്തിയത് അന്ന് അവിടെ ഇന്റലിജൻസ് ഡിവൈ.എസ്.പിയായിരുന്ന സുനിലാണ്. കൊല്ലം റൂറലിൽ ചടയമംഗലം സ്റ്റേഷനിൽ എസ്.ഐയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ചടയമംഗലത്ത് എസ്.ഐയായിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളിനെ ആറ്റിൽ ചാടി രക്ഷപ്പെടുത്തിയത് നിരവധി പ്രശംസ നെടിയെടുക്കാൻ കാരണമായിരുന്നു.