vimala-

കൊല്ലം: കാരംകോട് വിമല സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച എവിൻസ് 2022 എക്‌സിബിഷൻ ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ ആർ.മുരളീധരൻ പിള്ള ഉദ്‌ഘാടനം ചെയ്തു.ശാസ്ത്ര സാങ്കേതിക മേഖലയിൽ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യം നേടേണ്ടതിനെ കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ വിവിധ ക്ലബുകളുടെ പങ്കാളിത്തത്തോടെ നടത്തിയ എക്‌സിബിഷനിൽ ശാസ്ത്രം, സാങ്കേതികം, സാമൂഹികം, റോബോട്ടിക്‌സ്, ഗണിതം, കായികം, ക്രിയാത്‌മകം എന്നീ മേഖലകളിൽ കുട്ടികൾ സൃഷ്ടികൾ പ്രദർശിപ്പിച്ചു. സ്കൂൾ ഡയറക്ടർ ഫാ.സാമുവൽ പഴവൂർ പടിക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം, സ്കൂൾ ക്ലബ് കോഓർഡിനേറ്റർ കെ.വി.ഷീജ എന്നിവർ സംസാരിച്ചു.