പന്മന: ആവേശം വിതറി ഗോളടിച്ച് ആയിരങ്ങൾ. എല്ലാ വിഭാഗം ജനങ്ങളിലും ലോകകപ്പ് - 2022 ന്റെ സന്ദേശം എത്തിക്കുക.കുട്ടികൾക്ക് വിദഗ്ദ്ധ പരിശിലനം നൽക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജന കാര്യാലയം വഴി നടപ്പിലാക്കുന്ന പരിശീലന പദ്ധതിയായ വൺ മില്യൺ ഗോൾ ചലഞ്ചിൽ ചവറ നിയോജക മണ്ഡലത്തിൽ ആയിരങ്ങൾ പങ്കാളിയായി. പന്മന ഗ്രാമ പഞ്ചായത്തിന്റെയും മനയിൽ ഫുട്ബാൾ അസ്സോസിയേഷന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ശ്രീ വിദ്യാധിരാജ ഗ്രന്ഥശാല, പന്മന മനയിൽ എസ്.ബി.വി.എസ് ജി.എച്ച്.എസ്.എസ് , ജി.എൽ.പി.എസ് പന്മന മനയിൽ കായിക താരങ്ങൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ തുടങ്ങിയവർ ഗോൾ ചലഞ്ചിന്റെ ഉത്ഘാടനം ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഷെമി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് -പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ സ്വാഗതം പറഞ്ഞു. മുൻ ഇന്ത്യൻ ഫുട്ബാൾ താരവും മില്യൻ ഗോൾ ബ്രാന്റ് അംബാസിഡറുമായ കെ.അജയൻ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി സുധീഷ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്.രാജേന്ദ്രൻ നായർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.വിജയകുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് ചാക്കോ, പന്മന ബാല ക്യഷ്ണൻ, രാജീവ് കുഞ്ഞു മണി, റഷീദ, ഷംനാ റാഫി, അനീസ,
ജൂന്നാതാഹ, ഗംഗാദേവി, എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ്, വരവിള നിസാർ ,അഡ്വ.സജീന്ദ്രകുമാർ, എ.കെ. ആനന്ദ്കുമാർ, മനോജ് കുമാർ, മൺസൂർ, സിനികുമാർ ,സിദ്ധീഖ്,ബിനിഷ്, ബാദൽ തുടങ്ങിയവർ സംസാരിച്ചു.