kalolsvam-

കൊല്ലം: അറുപത്തൊന്നാമത് കൊല്ലം ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാവിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ കെ.ഐ.ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ നിർവഹിച്ചു.

പബ്ലിസിറ്റി കൺവീനർ എം.ജോസഫ് കുട്ടി സ്വാഗതവും പ്രഥമ അദ്ധ്യാപിക ജൂഡിത്ത് ലത നന്ദിയും പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ റോയി സെബാസ്റ്റ്യൻ, ശ്രീരംഗം ജയകുമാർ, കസ്മീർ തോമസ് വി.എൻ.പ്രേംനാഥ്, എ.ഷാനവാസ്, എസ്.അഹമ്മദ് ഉഖൈൽ എന്നിവർ സംസാരിച്ചു. 28 മുതൽ ഡിസംബർ 2 വരെ അഞ്ചലിലാണ് കലോത്സവം നടക്കുക. കാര്യവട്ടം മാധവ വിലാസം ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായ യു.സുബാഷ് ആണ് ലോഗോ രൂപകൽപ്പന ചെയ്തത്.