pattikajathi
തൊടിയൂർ പഞ്ചായത്ത് പട്ടികജാതി വനിതകൾക്ക് ആട്ടിൻകുട്ടികളെ വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്പിൽഓവർ പദ്ധതി പ്രകാരം ആട്ടിൻ കുട്ടികളെ വിതരണം ചെയ്തു. 7000 രൂപ വീതം വിലയുള്ള 2 ആട്ടിൻകുട്ടികളെയാണ് ഓരോരുത്തർക്കും നൽകിയത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീകല അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, പഞ്ചായത്തംഗങ്ങളായ ഷബ്ന ജവാദ് ,തൊടിയൂർവിജയൻ,

അൻസിയ ഫൈസൽ, ഡോ.എം.എം. ബൈജുഷാ, ഡോ.ആർ.ഗീത, ഡോ.വിനീതാദിവാകർ, ഫീൽഡ് ഓഫീസർ ടി.രാജു, അസി.ഫീൽഡ് ഓഫീസർ ടി.എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു.