bjp

കൊല്ലം: ജനാധിപത്യ മര്യാദകളെയും ജനഹിതത്തെയും കശാപ്പ് ചെയ്തു കൊണ്ട് അധാർമ്മിക ഭരണത്തിലൂടെയാണ് പിണറായി സർക്കാർ കടന്നുപോകുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്വജന പക്ഷപാതത്തിനും അഴിമതിക്കുമെതിരെ ബി.ജെ.പി ജില്ലാ കമ്മറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത ഒരു മന്ത്രിക്ക് എന്തിനാണ് നൂറ് പേഴ്‌സണൽ സ്റ്റാഫ്, രണ്ട് വർഷത്തേക്കുള്ള നിയമനത്തിന് ശേഷം പെൻഷൻ കൂടി അനുവദിച്ചിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. കടക്കെണിയിലായ സർക്കാർ ധൂർത്താണ് കേരളത്തിൽ നടത്തുന്നത്. അഴിമതിയിൽ നിന്ന് രക്ഷനേടാൻ കോടിക്കണക്കിന് രൂപവക്കീൽ ഫീസ് നൽകി ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജി. ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വനോദ്, മേഖല വൈസ് പ്രസിഡന്റ് മാലുമേൽ സുരേഷ്, സെക്രട്ടറി ജിതിൻ ദേവ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആർ.സുരേന്ദ്രനാഥ്,​ ബി.ശ്രീകുമാർ, എ.ജി ശ്രീകുമാർ, ശശി കലാ റാവു, സെക്രട്ടറിമാരായ സുനിൽകുമാർ, എസ്.പ്രശാന്ത്, കൃപാവിനോദ്, ശ്രീനാഥ്, ട്രഷറർ അനിൽകുമാർ ,സംസ്ഥാനസമിതി അംഗങ്ങളായ ബി.രാധാമണി, വെറ്റമുക്ക് സോമൻ, സെൽ കോ-ഓഡനേറ്റർ ബിജു പുത്തയം, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദീപ, മോർച്ച പ്രസിഡന്റ് മാരായ വിഷ്ണു പട്ടത്താനം, ശാലിനി രാജീവ്, ബബുൽദേവ്. പ്രകാശ് പാപ്പാടി, സെൽ കൺവീനർമാരായ പ്രതിലാൽ, ജ്യോതിഷ് വിശ്വൻ,കൊല്ലം മണ്ഡലം പ്രസിഡന്റ് മോൻസിദാസ്, കൗൺസിലർമാരായ, സജിതാനന്ദ്, ഭുതക്കുളം പഞ്ചായത്ത് മെമ്പർ ഗീത എന്നിവർ സംസാരിച്ചു