അറയ്ക്കൽ: തേവർത്തോട്ടം പുത്തൻവിള വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മായാദേവി, ഉദയഭാനു. മരുമക്കൾ: ആർ. ചന്ദ്രൻ, ബീന.