കൊല്ലം : ക്രിസ്മസിന് മുന്നോടിയായി പാലക്കാട് ഡി.ജെ അമ്യൂസ്‌മെന്റിന്റെ നേതൃത്വത്തിൽ ആശ്രാമത്ത് കൊല്ലം മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 6ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. മുകേഷ്, എം.നൗഷാദ്, ഡെപ്യൂട്ടി മേയർ മധു എന്നിവർ പങ്കെടുക്കും. ഏകദേശം 60 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിന്റെ ഭാഗമായുള്ള പവലിയന്റെ പ്രവേശനകവാടം ലണ്ടൻ ബ്രിഡ്‌ജിന്റെ മാതൃകയിലാണ് ഒരുക്കിയിട്ടുള്ളത്. കവാടം വഴി ആദ്യമെത്തുന്നത് യൂറോപ്പ്യൻ സ്ട്രീറ്റിലേക്കുമാണ്. ഒരാൾക്ക് 80 രൂപയാണ് പ്രവേശന ഫീസ്. കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്കുകളും ഇരുനൂറിലധികം കച്ചവട സ്ഥാപനങ്ങളും സ്റ്റാളുകളും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ഡി.ജെ അമ്യൂസ്‌മെന്റ് മാനേജർമാരായ വി.എസ്.ബെന്നി, ഗണേശ് കുമാർ, എൻ.എ മേഴ്‌സൺ, ലോജിക് ഇവന്റ്‌സ്‌ ഗോപകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.