കൊല്ലം: ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്‌സ് അസോസിയേഷന്റെ ഗോൾഡൻ ജൂബിലി സമാപനസമ്മേളനം, 46​ാമത് വിദ്യാഭ്യാസ അവാർഡ് വിതരണം, ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കൽ, വിശിഷ്ട വ്യക്തികളെ ആദരിക്കൽ എന്നിവ ഇന്ന് വൈകിട്ട് 5ന് ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. മുകേഷ് എം.എൽ.എ. എന്നിവർ ചേർന്ന് നിർവഹിക്കും. വൈകിട്ട് 3 ന് കുടുംബസംഗമം സി​റ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്യും. അസോ.പ്രസിഡന്റ് പിഞ്ഞാണിക്കട നെജീബ് അദ്ധ്യക്ഷനാകും. വിവിധ മേഖലയിലെ പ്രമുഖരെ ചടങ്ങിൽ ആദരിക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് പിഞ്ഞാണിക്കട നെജീബ്, ജന.സെക്രട്ടറി ജോൺസൺ ജോസഫ്, ട്രഷറർ ആർ. വേണുഗോപാൽ, വൈസ് ചെയർമാൻ ബി.പ്രദീഷ്, കൺവീനർ അൻവർ അസീസ് എന്നിവർ പങ്കെടുത്തു.