കൊല്ലം: ഭരണഘടനാ ഭേദഗതിയിലൂടെ 10 ശതമാനം സംവരണം മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ചുകൊണ്ടുള്ള

സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് കെ.പി.എം.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി വകുപ്പിന് കീഴിലുള്ള എല്ലാ ഹോസ്റ്റലുകളുടെയും പ്രവർത്തനം സോഷ്യൽ ഓഡിറ്റ് വഴി വിലയിരുത്തുക, താത്‌കാലിക നിയമനങ്ങൾ എപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുക, വിദേശപഠനത്തിനുള്ള സ്‌കോളർഷിപ്പ് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, രംഗനാഥമിശ്ര കമ്മിഷൻ റിപ്പോർട്ട് തള്ളിക്കളയുക തുടങ്ങിയവയും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ഉദയസിംഹൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അജയൻ കെ. റോഡുവിള, ഖജാൻജി മാധവൻകുട്ടി, അസി. സെക്രട്ടറി ഓച്ചിറ കൃഷ്ണൻകുട്ടി, ബ്രഹ്മദാസ്, കെ.ജി. ശിവാനന്ദൻ, കെ.എൻ. സുരേന്ദ്രൻ, ചിറ്റയം രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.