
പരവൂർ: പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനാഘോഷം കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. പരവൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, മുൻസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ, ഡി.സി.സി മെമ്പർ അഡ്വ.ബി.സുരേഷ്, എസ്.രമണൻ, വി.പ്രകാശ്, മുൻ നഗരസഭ ചെയർമാൻ സുധീർ ചെല്ലപ്പൻ, മുൻസിപ്പൽ കൗൺസിലർമാരായ ആർ.ഷാജി, വിമലാംബിക, സാദിക്ക്, ഹക്കീം, മനോജ് ലാൽ, ഒല്ലാൽ സുനി എന്നിവർ പങ്കെടുത്തു.