അഞ്ചൽ: ഡിസംബർ 3ന് നടക്കുന്ന വിളക്കുപാറ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ മൂല്യവർദ്ധിത ഇറച്ചി സംസ്കരണ ഫാക്ടറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന സ്വാഗതസംഘം രൂപീകരണയോഗം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ ഡോ.എ.എസ്. ബിജുലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പി.എസ്.സുപാൽ എം.എൽ.എ(ചെയർമാൻ), എം.പി.ഐ ചെയർപേഴ്സൺ കമലാ സദാനന്ദൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, ഗ്രാമപഞ്ചായത്തംഗം ഡോൺ വി.രാജ്, കെ.അനിമോൻ, ആർ.ബിജു (വൈസ് ചെയർമാൻ), ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ (കൺവീനർ), എം.പി.ഐ എം.ഡി ഡോ.എ.എസ്. ബിജുലാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്, ഗ്രാമപഞ്ചായത്ത് അംഗം ലിജി ജോൺസൺ (ജോയിന്റ് കൺവീനർ), എ.കെ.പുരുഷോത്തമൻ, സെയ്ഫുദ്ദീൻ പൂക്കുട്ടി, എം.പി.ഐ ലെയ്സൺ ഓഫീസർ കെ.ടി.രാഘവൻ, എൻ.വി.അച്ചുതൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. എം.പി.ഐയുടെ കൂത്താട്ടുകുളം ഇടയാറിൽ പ്രവർത്തിക്കുന്ന മാംസ സംസ്കരണ ശാലയിൽ ശാസ്ത്രീയമായി സംസ്കരിച്ച ഇറച്ചി വിളക്കുപാറ ഫാക്ടറിയിൽ എത്തിച്ച് ഭക്ഷണത്തിന് പാകത്തിലുള്ള മൂല്യവർദ്ധിത ഉല്പന്നമായി സംസ്കരിക്കുകയാണ് വിളക്കുപാറയിൽ ചെയ്യുന്നത്. ഫാക്ടറി തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ഏരൂർ ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയിരുന്നു.