അഞ്ചൽ: ആയൂർ ഗവ. ജവഹർ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പാഠ്യപദ്ധതി പരിഷ്കരണ ജനകീയ ചർച്ച പ്രഥമാദ്ധ്യാപകൻ അലക്സ് സക്കറിയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.മുരളി അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ബി.ദീപ, പി.ടി.എ വൈസ് പ്രസിഡന്റ് ജി.അനേഴ്സ്, റിട്ട.അദ്ധ്യാപകരായ വെളിയം പ്രസാദ്, ടി.എൻ. ഉണ്ണികൃഷ്ണൻനായർ, സുന്ദരേശൻ പിള്ള, രക്ഷകർതൃ പ്രതിനിധികളായ വിഷ്ണു മംഗലശ്ശേരി, മനോഹരൻ, ഷാജിമോൾ, അദ്ധ്യാപകരായ സന്തോഷ് കുമാർ, പ്രിയ, ശ്രീലത, പാഠ്യപദ്ധതി പരിഷ്കരണ സമിതി കോ-ഓർഡിനേറ്റർ, സോഫിദാ ബീവി തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ജി.അമ്പിളി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രജിത്ത് നന്ദിയും പറഞ്ഞു.