indiara-

കൊല്ലം : ലോകം കണ്ട ഏറ്റവും ധീരയായ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും ഗരീബി ഘടാവോ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയുടെ പട്ടിണി മാറ്റുകയും ദൃഢമായ തീരുമാനങ്ങളിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനത്തിൽ ഡി.സി.സിയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ. വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ്, ആദിക്കാട് മധു, ബി.ശങ്കരനാരായണപിള്ള എന്നിവർ സംസാരിച്ചു. അമർദത്ത്, വി.എസ്.ജോൺസൺ, ഹബീബ്‌സേട്ട്, മാത്യൂസ് എന്നിവർ സംബന്ധിച്ചു.