
കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജിൽ ബഡ്ഡഡ് കശുമാവിൻ തൈ വിതരണം ചെയ്തു. കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ നേതൃത്വത്തിൽ കോളേജ് പി.റ്റി.എയുടെ സഹകരണത്തോടെ നടന്ന കശുമാവിൻ തൈ വിതരണോദ്ഘാടനം കേരള കാഷ്യു വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ നിർവഹിച്ചു. കശുവണ്ടി വ്യവസായത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് തൈകൾ വിതരണം ചെയ്തത്. കോളേജ് പ്രിൻസിപ്പൽ ഡോ.ഇ. ഗോപാലകൃഷ്ണ ശർമ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ബൈജു, കോളേജ് വൈസ് പ്രിൻസിപ്പൽ
പ്രൊഫ.വി.എൻ.അനീഷ്, ഡീൻ അക്കാഡമിക് ഡോ.ജയരാജു മാധവൻ, പി.റ്റി.എ പാട്രൺ എ.സുന്ദരേശൻ, പ്രോഗ്രാം ഓഫീസർ പ്രൊഫ. ആർ.രാഹുൽ, പ്രൊഫ.അഖിൽ ജെ.ബാബു, കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി കൊല്ലം ജില്ലാ ഫീൽഡ് ഓഫീസർ എം.ഷീബ എന്നിവർ സംസാരിച്ചു.