
കൊല്ലം: കൊല്ലം ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ സെന്റർ ഒഫ് എക്സലൻസിന്റെ ദ്വിദിന അദ്ധ്യാപക പരിശീലന പരിപാടി സ്കൂൾ ചെയർമാൻ ഡോ.ഡി.പൊന്നച്ചൻ ഉദ്ഘാടനം ചെയ്തു. സെന്റർ ഒഫ് എക്സലൻസ് റിസോഴ്സ് പേഴ്സൺസ് ആയ ശ്രീരേഖാ പ്രസാദ്, രാഖി പ്രിൻസ് എന്നിവർ എക്സ്പീരിയൻഷ്യൽ ലേണിംഗിൽ ക്ലാസുകളെടുത്തു. 15 സ്കൂളുകളിൽ നിന്നുള്ള 60 അദ്ധ്യാപകർ ദ്വിദിന പരിശീലന പരിപാടിൽ പങ്കെടുത്തു.