malabar-

കൊല്ലം: ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കൊല്ലം ഷോറൂമിൽ ആർട്ടിസ്ട്രി ആഭരണപ്രദർശനത്തിന് തുടക്കമായി.

എം.മുകേഷ് എം.എൽ.എയും​ മേയർ പ്രസന്ന ഏണസ്റ്റും എന്നിവർ ചേർന്ന് ആർട്ടിസ്ട്രി ആഭരണപ്രദർശനം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പൂജ ശിഹാബ്, സ്റ്റോർ ഹെഡ് എം.പി ജാഫർ, അസി.സ്റ്റോർ ഹെഡ് ഷാജാസൂർ, അസി.സ്റ്റോർ ഹെഡ് അഫ്സൽ, മാർക്കറ്റിംഗ് മാനേജർ എ. റിയാസ്, പി.ആർ.ഒ കെ.പി.സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്വർണം, ഡയമണ്ട്, അമൂല്യരത്‌നങ്ങൾ എന്നിവയിൽ വിദഗ്ദ്ധ കലാകാരന്മാർ രൂപകൽപന ചെയ്ത വൈവിധ്യമാർന്ന ആഭരണങ്ങളുടെ വിൽപനയും പ്രദർശനവും ഷോയുടെ ഭാഗമായുണ്ടാകും. 27വരെ ആർട്ടിസ്ട്രി ആഭരണപ്രദർശനം ഉണ്ടാകും.