കൊല്ലം: വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി കുളിമുറിയിലെ ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതിയെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുംതല, കുറ്റിവട്ടം ഉദിരൻ കാവിൽ രാജീവ് (32) ആണ് പിടിയിലായത്. വടക്കുംതലയിൽ ഓടയുടെ പണിക്ക് വന്നതായിരുന്നു ഇയാൾ. പണി കഴിഞ്ഞ് മടങ്ങി പോകും വഴി അടുത്തുള്ള വീട്ടുവളപ്പിലെ ബാത്‌റൂമിൽ വെളിച്ചം കണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. വീട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു . വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഹൗസ് ഓഫീസർ യു.പി .വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ജയപ്രകാശ്, സി.പി.ഒ ഷെഫീക്ക്, ഹരിലാൽ, സബിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.