 
ചവറ: തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വൺ മില്യൺ ഗോൾ ആവേശം പകർന്നു. യു.പി സ്കൂൾ കുളങ്ങരവെളി മൈതാനിയിൽ വൺ മില്യൺ ഗോൾ പരിശീലന പരിപാടി ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻപിള്ള അദ്ധ്യക്ഷനായി. ജോസ്,
ഷാജിപള്ളിപ്പാടൻ,സജുമോൻ,പ്രേംശങ്കർ,ജോഗ്ലിൻകൃസ്റ്റി,സിന്ധു,സന്ധ്യാമോൾ,ശോഭ,മഞ്ജു എന്നിവർ സംസാരിച്ചു. കുളങ്ങരവെളി സ്മൃതി സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടക്കുന്നത്. കായികഅദ്ധ്യാപകൻ ജെ.മോഹനൻപിള്ളയുടെ നേതൃത്വത്തിലാണ് പരിശീലനം.